തൃശൂര്‍: ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് സാറാജോസഫിന്റെ ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതി അര്‍ഹമായി.
ചെറുകാട് സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
ദരിദ്രകുടുംബത്തില്‍ പെട്ടവളും ദളിതയുമായ ആനി എന്ന പെണ്‍കുട്ടിയുടെ കണ്ണിലൂടെ തെളിയുന്ന ലോകത്തിന്റെ വ്യത്യസ്തവും സങ്കീര്‍ണവുമായ ഭാവങ്ങളാണ് ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവല്‍ പ്രമേയമാക്കുന്നത്. സ്ത്രീവിമോചന പ്രവര്‍ത്തകയായ സാറാ ജോസഫിന്റെ ആശയപക്ഷപാതങ്ങള്‍ ഈ നോവലിന്റെ അന്തര്‍ധാരയാണ്.
പാപത്തറ, നിലാവ് അറിയുന്നു, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, മനസിലെ തീ മാത്രം എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍.